പ്രധാന വാർത്തകൾ
മാരിടൈം കേന്ദ്ര സർവകലാശാലയിൽ പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി: അപേക്ഷ 20വരെസ്‌കൂളുകളുടെ ദൂരപരിധി ഉറപ്പാക്കാൻ ഒഎസ്എം അധിഷ്ഠിത സ്‌കൂള്‍ മാപ്പിങ്ങിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്ഇനി സ്കൂളുകളുടെ പോരാട്ടം: ‘ഹരിതവിദ്യാലയം’ റിയാലിറ്റി ഷോ നാലാം എഡിഷൻ 26മുതൽഎൽഎൽബി കോഴ്‌സുകളിലേയ്ക്ക് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് പ്രവേശനംസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞുവോട്ടർ പട്ടിക പുതുക്കൽ ജോലികൾക്ക് വിദ്യാർത്ഥികളെ നിയോഗിക്കുന്നതിനെതിരെ മന്ത്രി ആർ. ബിന്ദുവുംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ: അവസാന തീയതി നീട്ടിഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗ: പരീക്ഷ ഡിസംബറിൽവിവിധ തസ്തികകളിലെ നിയമനത്തിനുള്ള അഭിമുഖത്തിന്റെ തീയതികൾ PSC പ്രഖ്യാപിച്ചുസ്‌കൂളുകൾ അനുവദിക്കണമെന്ന സുപ്രീംകോടതി വിധി: പുന:പരിശോധനാ ഹർജി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്രി

മലയാളികൾക്ക് ജർമനിയിൽ നഴ്സ് നിയമനം: സർക്കാർ ധാരണാപത്രം ഒപ്പുവെച്ചു

Feb 14, 2024 at 7:25 pm

Follow us on

തിരുവനന്തപുരം:മലയാളികൾക്ക് ജർമനിയിൽ നഴ്സ് ജോലി ലഭ്യമാക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും ധാരണാപത്രം ഒപ്പുവെച്ചു. തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിധ്യത്തിലാണ് ഉടമ്പടി. ഇതുമായി ബന്ധപ്പെട്ട് ജർമൻ ആരോഗ്യവകുപ്പ് പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറി പ്രൊഫ. ഡോ. എഡ്ഗാർ ഫ്രാങ്കെ ഇന്ന് (ഫെബ്രുവരി 15) കേരളത്തിലെത്തും.
ജർമനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്കായി ഒഡെപെക് ഒരുക്കിയിട്ടുള്ള സൗജന്യ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ‘വർക്ക് -ഇൻ ഹെൽത്ത്‌ , ജർമനി. ജർമ്മനിയിലെ ഡെഫ എന്ന ഗവൺമെന്റ് സ്ഥാപനവുമായി ചേർന്നാണ് ഒഡെപെക് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രസ്തുത സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ തോർസ്റ്റൻ കിഫർ , ഡെഫ യിലെ മൈഗ്രേഷൻ കൺസൾട്ടന്റ് ആയ എഡ്‌ന മുളിരോ , ഓപ്പറേഷൻ മാനേജർ ആയ പൗല ഷൂമാക്കാർ എന്നിവർ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേരളത്തിലെത്തി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി.


ഒഡെപെക് എം ഡി അനൂപ് കെ എ യും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ആയിരത്തി അഞ്ഞൂറോളം ഒഴിവുകളാണ് ഈ സാമ്പത്തിക വർഷം ജർമനിയിൽ പ്രതീക്ഷിക്കുന്നത്. ഡെഫയുമായി ചേർന്നുള്ള പങ്കാളിത്തം മുഖേന നഴ്‌സിംഗ് കൂടാതെ മറ്റു മേഖലകളിലേക്ക് കൂടി റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കാൻ ഒഡെപെക് തീരുമാനിച്ചിട്ടുണ്ട്. സൗജന്യ ജർമ്മൻ ഭാഷാപരിശീലനവും ഒഡെപെക് നൽകും. ഇതുകൂടാതെ നഴ്‌സുമാർ ജർമനിയിൽ ചെന്നതിനു ശേഷം രെജിസ്‌ട്രേഷന് വേണ്ടി പാസ്സാകേണ്ട പരീക്ഷയ്ക്കായി നാട്ടിൽ നിന്ന് തന്നെ അവരെ പരിശീലിപ്പിക്കാനും ഒഡെപെക് പദ്ധതിയിട്ടിട്ടുണ്ട് .

Follow us on

Related News